ദേശീയ പണിമുടക്ക് ആരംഭിച്ചു; തമ്പാന്നൂരിൽ കടകൾ അടപ്പിച്ച് സമരസമിതി നേതാക്കൾ

467
Advertisement

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്കിൻ്റെ ഭാഗമായി രാത്രി 12 ന് ശേഷം തിരുവനന്തപുരം തമ്പാന്നൂരിൽ തുറന്നിരുന്ന കടകൾ സമരസമിതി പ്രവർത്തകർ അടപ്പിച്ചു.തമ്പാന്നൂരിൽ കെ എസ് ആർ റ്റി സിയും പണിമുടക്കിൽ പങ്ക് ചേരുന്നു.

ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവിൽപ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിൽ തൊഴിലാളിവിരുദ്ധമായ നാല് ലേബർകോഡുകൾ പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂർ സഭ, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കിൽ അണിചേരുക. അതേസമയം, ബിഎംഎസ് പണിമുടക്കിൽ പങ്കുചേർന്നിട്ടില്ല.

Advertisement