പള്ളിയില്‍ കള്ളം പ്രതി പിടിയില്‍

40
Advertisement

കാസർഗോഡ്. കുഡ്ലു സലഫി മസ്ജിദിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി മുഹമ്മദ് സൽമാൻ അഹമ്മദ് ആണ് പോലീസിന്റെ പിടിയിലായത്. പള്ളിയിൽനിന്ന് 3,10000 രൂപയും സ്വർണവും പ്രതി കവർന്നിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ടൗൺ പോലീസ് നടത്തിയ തിരച്ചിലാണ് ആന്ധ്രപ്രദേശ് – ഒറീസ ബോർഡറിൽ വച്ച് പ്രതിയെ പിടികൂടിയത്. പോലീസ് എത്തുന്ന സമയം ഒറീസ ബോർഡറിൽ ഉള്ള പെരുമ്പാലം ബീച്ചിൽ കൂട്ടുകാരോടൊപ്പം പാർട്ടി നടത്തുകയായിരുന്നു പ്രതി. പോലീസിനെ കണ്ടതോടെ മുഹമ്മദ് സൽമാൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴടക്കിയത്. മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചു മാത്രം കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. പള്ളിയിൽ കയറുന്നതിനു മുൻപ് കാൽ കഴുകി വെള്ളം കുടിച്ച് ശരീരം ശുചീകരിക്കും. തുടർന്ന് കവർച്ച നടത്തും. ആരെങ്കിലും കണ്ടാൽ നിസ്കരിച്ചു മടങ്ങുന്നതും പ്രതിയുടെ രീതിയാണ്. സലഫി പള്ളിയിലെ കവർച്ചയ്ക്കുശേഷം കോഴിക്കോട്ടെ താമസ സ്ഥലത്തേക്ക് കെ എസ് ആർ ടി സി ബസിൽ തിരിച്ചു പോയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. കാസർകോട് ജില്ലയിൽ 14 കിലോമീറ്റർ നടന്നു പോയി കവർച്ച നടത്തിയ കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. 1200 കിലോമീറ്റർ ആണ് സിസിടിവിദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിന്തുടർന്നത്. കേരളത്തിൽ ആറു മോഷണ കേസുകൾ നിലവിലുള്ള മുഹമ്മദ് സൽമാനെ കോടതി റിമാന്റ് ചെയ്തു.

Advertisement