ലഹരിക്കെതിരെ ഉറച്ച യുദ്ധം ‘ഉദയം’ പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ്

72
Advertisement

കൊച്ചി.ലഹരിക്കെതിരെ ഉറച്ച യുദ്ധം പ്രഖ്യാപിച്ച് കൊച്ചി സിറ്റി പോലീസ്. ലഹരിമുക്ത കൊച്ചിക്കായി പോലീസിന്റെ ‘ഉദയം’ എന്ന പദ്ധതി ആരംഭിച്ചു. 1000 ബോധവത്കരണ ക്ലാസുകൾ പദ്ധയുടെ ഭാഗമായി നടപ്പിലാക്കും. പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം മന്ത്രി പി രാജീവ്‌ നിർവഹിച്ചു.

ലഹരിമുക്ത കൊച്ചി എന്ന ആശയം ഉയർത്തിയാണ് ‘ഉദയം’ എന്ന പേരിൽ
ഒരു വർഷം നീളുന്ന പദ്ധതി കൊച്ചി പോലീസ് ആവിഷ്കരിച്ചിരിക്കുന്നത്. ലഹരി മരുന്നുകളുടെ ഉപയോഗം ഒരു മാരക വിപത്തായി കുട്ടികളില്‍ പോലും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലഹരിയുടെ സ്വാധീന വലയങ്ങളില്‍ നിന്നും സ്വയം രക്ഷനേടുന്നതിനും, മറ്റുള്ളവര്‍ക്കായി പ്രതിരോധം തീര്‍ക്കുന്നതിനും ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായാണ് പുത്തൻ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടി യുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി രാജീവ്‌ നിർവഹിച്ചു.

ഉണരാം, ജീവിക്കാം, വിജയിക്കാം എന്നതാണ് പദ്ധതിയുടെ ആപ്‌തവാക്യം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഒരു വര്‍ഷം 1000 ബോധവത്ക്കരണ ക്ലാസ്സുകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കളമശ്ശേരി രാജഗിരി സ്ക്കൂളില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമാലാദിത്യ, എം.പി ഹൈബി ഈഡന്‍ എന്നിവർ പങ്കെടുത്തു. എറണാകുളം ജില്ലാ കളക്ടര്‍ എൻ.എസ്.കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാടുത്തു.

Advertisement