നിപ ജാഗ്രത തുടരുന്ന സംസ്ഥാനത്ത് 485 പേർ സമ്പർക്ക പട്ടികയിൽ. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. 26 പേർ ഹൈസറ്റ് റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി 485 പേരാണ് നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176, എറണാകുളത്ത് രണ്ടുപേരും കണ്ണൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. മലപ്പുറത്ത് 18 പേരാണ് ചികിത്സയിൽ ഉള്ളത് ഒരാൾ ഐസിയുവിലാണ് . ജില്ലയിൽ ഇതുവരെ 42 പേരുടെ സാമ്പിളുകൾ നെഗറ്റീവായി. പാലക്കാട് മൂന്നുപേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ഏഴു സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്താകെ 27 പേർ ഹൈസ്റ്റ് റിസ്കിലും 117 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിൽ. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി മലപ്പുറത്ത് നിപ വന്നു മരിച്ച 18 വയസ്സുകാരിയുടെ വീടിൻറെ 2 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു മൃഗങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കെടുത്തു. ഇത് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കും. വളർത്തു മൃഗങ്ങളിൽ നിപ്പ ആന്റിബോഡി സാന്നിധ്യം ഉണ്ടോ എന്നറിയുകയാണ് ലക്ഷ്യം.