കൊച്ചി.ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്കു തുല്യാവകാശം ഉറപ്പിച്ച് കേരള ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം അനുസരിച്ച് 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ് ഈശ്വരൻ വ്യക്തമാക്കി. ഒരു മകൾ എന്നാൽ 10 ആൺമക്കൾക്ക് തുല്യമെന്ന് കോടതി പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട്
ഹൈകോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമ പ്രകാരം
പെൺമക്കൾക്ക് പിതൃസ്വത്തിൽ തുല്യ അവകാശം അനുവദിച്ചിരുന്നു. എന്നാൽ പലപ്പോഴും 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിർത്തലാക്കൽ നിയമത്തിലെ സെക്‌ഷൻ 3, 4 എന്നിവ ഉപയോഗിച്ച് 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമ കോടതിയിൽ ഖണിക്കപ്പെടാറുണ്ട്. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്നാണ് കോടതിയുടെ നീരിക്ഷണം. മകളിൽ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തിൽനിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്റെ ഉത്തരവ്.