നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും

3059
Advertisement

സന: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാൻ യെമനിലെ പബ്ളിക്ക് പ്രോക്സിക്യൂട്ടർ ഉത്തരവിറക്കി.

യമൻ പ്രസിഡന്റ് റഷാദ് അൽ അലീമി അനുമതി നേരത്തെ  നൽകിയിരുന്നു.
നിലവിൽ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവൻമാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റിൽ നിമിഷ പ്രിയയെ പോലീസ് അറസ്റ്റും ചെയ്തു.

വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. ഡൽഹി ഹൈക്കോടതി അനുമതി നൽകിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്.

വധശിക്ഷയ്ക്കെതിരാ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് യമൻ പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നു. എന്നാൽ അതും തള്ളുകയായിരുന്നു. ദിയാധനം നൽകിയുള്ള ഒത്തുതീർപ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾ പിന്നിട്ടതോടെ വാട്ടർ ടാങ്കിൽനിന്ന് ദുർഗന്ധം വന്നു. ഇതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

യെമനിൽ വെൽഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളേയും കൂട്ടി 2014-ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം നിമിഷ തലാലിനെ പരിചയപ്പെടുകുയം ക്ലിനിക്ക് തുടങ്ങാൻ ലൈസൻസിന് ഇയാളുടെ
തേടുകയുമായിരുന്നു. ക്ലിനിക്കിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാൽ ആവശ്യപ്പെട്ടതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ രൂക്ഷമായത്.

2018-ൽ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവർ കോടതിയിൽ അപ്പീൽ നൽകി. തലാൽ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാൽ ഹർജി കോടതി തള്ളി.

Advertisement