2025 ജൂലൈ 08 ചൊവ്വ
BREAKING NEWS
👉പത്തനംതിട്ട പയ്യനാമൺ ക്വോറി അപകടം:കാണാതായ അജയ്കുമായ് റായ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ്
തിരച്ചിൽ.
👉പയ്യനാമൺ ക്വോറി ദുരന്തം: മൈനിംഗ് ആൻറ് ജിയോളജി വകുപ്പിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി പത്തനംതിട്ട ജില്ലാ കളക്ടർ.
👉സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്, യാത്രാക്കർ വലയുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ബസ് സമരമില്ല.
👉 വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്
👉 പുലി പല്ലുള്ള ലോക്കറ്റ് ധരിച്ചെന്ന പരാതിയിൽ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി തൃശൂർ ഡി എഫ് എടുക്കും
👉നിപ സംശയിച്ച് പാലക്കാട് മെഡിക്കൽ കോളജിൽ. പ്രവേശിപിച്ചിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
👉മലപ്പുറം തലപാറയിൽ ബൈക്കിൽനിന്ന് തോട്ടിൽ വീണ് കാണാതായ മുഹമ്മദ് ഹാഷിറിൻ്റെ മൃതദേഹം കിട്ടി.
👉അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഹൈദ്രാബാദ് സ്വദേശികളായ നാല് അംഗ സംഘം മരിച്ചു
🌴 കേരളീയം 🌴
🙏 എം.എസ്.സി എല്‍സ കപ്പലപകടത്തില്‍ 9531 കോടി രൂപ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
🙏 കേരള സര്‍വകലാശാല സിന്റിക്കേറ്റിനും റജിസ്ട്രാര്‍ അനില്‍കുമാറിനുമെതിരെ, ചാന്‍സലറായ ഗവര്‍ണര്‍ നടപടിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനില്‍കുമാറിനെ ചുമതലയില്‍ നിന്ന് നീക്കാനാണ് രാജ്ഭവന്റെ ആലോചന.
🙏 പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 208 പേരാണുള്ളത്.
🙏 നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സൈബര്‍ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
🙏 വനിതാ ബറ്റാലിയനില്‍ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ്. പൊലീസ് ചട്ടങ്ങള്‍ മറികടന്ന് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ബറ്റാലിയന്‍ കമാണ്ടന്റ് പറയുന്നു. പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാന്‍ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്.
🙏 കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എസ്എച്ച്ഒ എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
🙏 കോഴിക്കോട് കാക്കൂരില്‍ ചേലാ കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍. മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം അറിയിച്ചിരുന്നില്ലെന്നാണ് വിശദീകരണം.
🙏 കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന സംരക്ഷണഭിത്തി ഇന്നലെ രാത്രി തകര്‍ന്നു. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
🙏 തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതില്‍ ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ കഴിച്ച ഭക്ഷണത്തിലെ കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
🙏 ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്.
ദേശീയം
🙏 വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി.
🙏 തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ നോട്ടീസ് അയച്ചു. സായ് സൂര്യ ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മഹേഷ് ബാബു. രേഖകളില്ലാത്ത ഭൂമിയില്‍ വില്ലകളും ഫ്ലാറ്റുകളും പണിയാമെന്ന വ്യാജവാഗ്ദാനം നല്‍കി ഈ കമ്പനി പണം തട്ടിയതായി കണ്ടെത്തിയിരുന്നു.
🙏 ബിഹാറിലെ പുര്‍ണിയയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.
അന്തർദേശീയം
🙏ഇറാനെതിരെ ആക്രമണം നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇസ്രയേല്‍ ആയുധമാക്കിയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍.
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടണിലേക്ക് പുറപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിമാനം വൈകി.
🙏 ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സഹകരിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ പത്തുശതമാനം അധികനികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് ചൈന.
🙏 റഷ്യയുടെ മുന്‍ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റിനെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് വിവരം.
🙏 വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു.
🏏 കായികം 🏏
🙏 വ്യക്തിഗത സ്‌കോര്‍ 367 റണ്‍സില്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത് ഇതിഹാസ താരം ബ്രയാന്‍ ലാറയോടുള്ള ബഹുമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മുള്‍ഡര്‍.
👉 334 പന്തില്‍ പുറത്താകാതെ 367 റണ്‍സ് എടുത്ത് നില്‍ക്കവെയാണ് നായകന്‍ കൂടിയായ താരം ടീമിന്റെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്.
👉തകര്‍പ്പന്‍ ഫോമില്‍ കളിച്ച മുള്‍ഡര്‍, ഒരിന്നിംഗിസിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ബ്രയാന്‍ ലാറയുടെ 400 റണ്‍സെന്ന ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കാതെ പിന്മാറിയത് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരുന്നു.








