തൃശൂര്‍.കൽദായ സഭാ മുൻ ആർച്ച് ബിഷപ്പ് ഡോ.മാർ അപ്രേമിന്റെ പൊതുദർശന ചടങ്ങുകൾ ഇന്നും നാളെയുമായി നടക്കും. തൃശൂർ മാർത്ത് മറിയം വലിയ പളളിയിൽ നടക്കുന്ന പൊതുദർശനത്തിൽ പങ്കെടുത്ത് രാഷ്ട്രീയ – സാമുദായിക മേഖലയിലുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കും വ്യാഴാഴ്ച രാവിലെ കുർബാന, ശുശ്രൂഷ, നഗരികാണിക്കൽ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഒരുമണിയോടെ കുരുവിളയച്ചൻ പളളിയിലാണ് അപ്രേമിന്റെ സംസ്‌കാരശുശ്രൂഷകൾ നടക്കുക. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഖനാളുകളായി വിശ്രമ ജീവിതത്തിലായിരുന്ന മുൻ സഭാ അധ്യക്ഷൻ ചികിത്സയിലിരിക്കെ ഇന്നലെയാണ്. പൌരസ്യ കൽദായ സഭയുടെ അധ്യക്ഷനായി 54 വർഷമാണ് അപ്രേം സേവനം അനുഷ്ടിച്ചത്. 2022ൽ ആർച്ച് ബിഷപ് പദവിയൊഴിഞ്ഞശേഷം ഹൈറോഡിലെ കൽദായ അരമനയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം .