സുന്നത്ത് കർമ്മത്തിനെത്തിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്‌ തേടി ബാലാവകാശ കമ്മീഷനും ഡിഎംഓയും

Advertisement

കോഴിക്കോട്. കാക്കൂരിൽ സുന്നത്ത് കർമ്മത്തിനെത്തിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്‌ തേടി ബാലാവകാശ കമ്മീഷനും ഡിഎംഓയും.ചികിത്സപിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ച ക്ലിനിക്ക് അധികൃതർ.


ഇന്നലെ ഉച്ചയോടെയാണ് 2 മാസം പ്രായമുള്ള ആൺ കുഞ്ഞിനെ സുന്നത്ത് ചെയ്യാൻ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്.ശാസ്ത്രക്രിയക്ക് മുൻപ് മരുന്ന് നൽകിയതോടെ കുഞ്ഞ് അബോധാവസ്ഥയിലാകുകയായിരുന്നു.തുടർന്ന് കോഴിക്കോട് നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ക്ലിനിക്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന സംശയത്തിലാണ് ബന്ധുക്കൾ.എന്നാൽ ഈ ആരോപണം പൂർണ്ണമായി തള്ളുന്നു ക്ലിനിക്ക് അധികൃതർ.മരുന്ന് നൽകിയ ശേഷവും കുട്ടി പ്രതികരിച്ചിരുന്നുവെന്നും മാസം തികയാതെ നടന്ന പ്രസവമെന്നത് കുടുംബം മറച്ച് വച്ചിരുന്നെന്നും ക്ലിനിക്ക് അധികൃതർ പ്രതികരിച്ചു

സംഭവത്തിൽ ബാലാവകാശ ഡിഎംഓയോട് റിപ്പോർട്ട്‌ തേടി.ചികിത്സാ പിഴവ് ഉണ്ടായോ എന്ന് ഫീൽഡ് റിപ്പോർട്ട്‌ ഡിഎംഓയും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

Advertisement