സർവകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനിൽകുമാർ നൽകിയ ഹർജിഹൈക്കോടതി തീർപ്പാക്കി

236
Advertisement

കൊച്ചി.സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത കേരള സർവകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനിൽകുമാർ നൽകിയ ഹർജി
ഹൈക്കോടതി തീർപ്പാക്കി. സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ റദ്ദാക്കിയ സാഹചര്യത്തിൽ ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാർ കോടതിയെ അറിയിച്ചു. രജിസ്ട്രാറുടെ നടപടി കോടതി അംഗീകരിച്ചു.
സിൻഡിക്കേറ്റ് തീരുമാനം നിലനിൽക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ചാൻസലർ ആണെന്നും കോടതി വ്യക്തമാക്കി. അതേസമയം
കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട
സിൻഡിക്കേറ്റ് അംഗവും മുൻ സിപിഎം എംഎൽഎയുമായ ആർ രാജേഷിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് ജസ്റ്റിസ് ഡി കെ സിംഗ് പറഞ്ഞു. കോടതിയെ സമ്മർദ്ദത്തിൽ ആക്കാൻ ആണോ ഇത്തരം പോസ്റ്റുകൾ എന്നും ചോദിച്ചു. ഹൈക്കോടതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിധികൾ പറയുന്നത് സംഘപരിവാർ ആഭിമുഖ്യമുള്ള ആളുകളെന്നായിരുന്നു ആർ രാജേഷിന്റെ പോസ്റ്റ്.

Advertisement