തിരുവനന്തപുരം.കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ യൂണിയനുകളുടെ ബോർഡുകളും ഫ്ലക്സുകളും മാറ്റണമെന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്യുന്നു വെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തൻ്റെയും അഭിപ്രായം അത് തന്നെയാണ്
യൂണിയൻ തെരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് ഇത് സംബന്ധിച്ച് നോട്ടീസുകൾ നൽകാം. അതല്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നും ഗണേഷ് കുമാർ. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
കിട്ടിയതിനുശേഷം വിശദമായി പരിശോധിക്കാം. സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് കാര്യത്തിൽ പിന്നോട്ടില്ല
കുട്ടികളും സ്ത്രീകളും സഞ്ചരിക്കുന്ന ബസ്സിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന് സർക്കാർ നിലപാടാണ്. അതിൽനിന്ന് പിന്നോട്ട് പോവില്ല,മന്ത്രി തല ചർച്ച എന്നാണെന്ന് പിന്നീട് തീരുമാനിക്കും