ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി

25
Advertisement

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഭാര്യ ഡോ.സുധേഷ് ധന്‍കറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തെക്കേ നടയിലൂടെ അദ്ദേഹം ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി. രാവിലെ ഒമ്പതുമണിയോടെ ദര്‍ശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും മോശം കാലാവസ്ഥയും കാരണമാണ് ദര്‍ശനസമയം പുനക്രമീകരിച്ചത്.

Advertisement