ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍; ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

43
Advertisement

തിരുവനന്തപുരം: ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയില്‍ കടന്ന യുവാവ് പിടിയില്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷാ ആണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ക്കൊപ്പം അഞ്ച് സ്ത്രീകളുമുണ്ടായിരുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടുനീങ്ങിയ ശേഷമാണ് കണ്ണടയില്‍ ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കണ്ണട പരിശോധിക്കുകയായിരുന്നു. സുരേന്ദ്ര ഷായെ ഫോര്‍ട്ട് പോലീസിന് കൈമാറി. മഥുരയും രാമേശ്വരവും സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് സംഘം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്. സുരക്ഷാ മേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു.

Advertisement