ഡാർക്ക് നെറ്റിലൂടെയുള്ള ലഹരികച്ചവടത്തിൽ മുഖ്യപ്രതി എഡിസൻ പിടിയിലായതിന് പിന്നാലെ ലഹരി കച്ചവടക്കാർക്ക് മുന്നറിയിപ്പ്. ഡാർക്ക് നെറ്റിലെ ഡ്രെഡ് എന്ന ആപ്ലിക്കേഷനിലാണ് മുന്നറിയിപ്പ് സന്ദേശം വന്നത്. എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യാനും, ലഹരി ഇടപാടുകളുടെ കവറുകൾ കത്തിച്ച് ചാരമാക്കാനുമാണ് നിർദ്ദേശം.
ഡാർക്ക് നെറ്റിലൂടെയുള്ള ലഹരി ഉപയോഗത്തിൽ എഡിസൺ പിടിയിലായതിന് പിന്നാലെ ലഹരികച്ചവടം നടക്കുന്ന ഡ്രെഡ് എന്ന ആപ്ലിക്കേഷനിൽ വന്ന മുന്നറിയിപ്പ് സന്ദേശം ആണിത്.
എല്ലാ വിധ വിവരങ്ങളും ഡിലീറ്റ് ചെയ്യാനും, ലഹരി ഇടപാടിന്റെ കവറുകൾ, അഡ്രസുകൾ എന്നിവ കത്തിച്ച് കളയാനുാണ് മുന്നറിയിപ്പ്. കെറ്റാമെലോണിനെ എൻ സിബി പിടികൂടി എന്നും സന്ദേശത്തിൽ പറയുന്നു. ഈ സന്ദേശം അടക്കം ശേഖരിക്കാൻ എൻ സി ബിക്ക് കഴിഞ്ഞു. ഇതോടെ കേരളത്തിൽ അടക്കം കൂടുതൽ പേർ ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നു എന്ന വിവരവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്റത്തിൽ നിന്ന് ഡിജിറ്റൽ തെളിവുകളും, ലോഗിൻ ഐഡികളും ഡിലീറ്റ് ചെയ്യണമെന്നും കച്ചവടക്കാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. നിലവിൽ അറസ്റ്റിലായ 4 പ്രതികൾക്ക് പുറമെ കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത ഉണ്ട് എന്നാണ് എൻ സി ബി യും വ്യക്തമാക്കുന്നത്