ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ

257
Advertisement

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു.ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി.കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി.ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ് ജാർഖണ്ഡ് പഞ്ചാബ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്.ദില്ലിയിലും മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയും മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റുവീശാൻ സാധ്യതയുമെന്നു മുന്നറിയിപ്പ്. ദില്ലിയിൽ യെല്ലോ അലർട്ട് ആണ്

Advertisement