2025 ജൂലൈ 07 തിങ്കൾ
BREAKING NEWS
👉കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൾ നവമി തുടർ ചികിത്സയ്ക്കായി ഇന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിക്കും
👉പാലക്കാട്ടെ നിപ ബാധിതയായ യുവതിയുടെ സമ്പർക്കപ്പട്ടികയിൽപെട്ട ബന്ധുവായ കുട്ടിയ്ക്ക് പനി. 173 പേരാണ് പട്ടികയിലുള്ളത്.
👉 നിപ :സർക്കാർ സംസ്ഥാന തല അവലോകന യോഗം വിളിച്ചു.
👉കോഴിക്കോട് പേർ 241 പേർ സമ്പർക്ക പട്ടികയിൽ
👉നിപ പ്രതിരോധകോൾ സെൻ്റർ കോഴിക്കോട് ആരംഭിച്ചു. ഫോൺ:
04952373903
👉 ഒറ്റപ്പാലത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തേയും തടയാനെത്തിയ പോലീസിനെയും ആക്രമിച്ച 5 അംഗ സംഘത്തിലെ 3 പേർ പിടിയിൽ
👉ബംഗ്ലൂരുവിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.
👉മലപ്പുറം തലപ്പാറയിലുണ്ടായ അപകടത്തിൽ തോട്ടിൽ വീണ ബൈക്ക് യാത്രികനായ യുവാവിനായി തിരച്ചിൽ
👉ഹിമാചലിൽ മഴക്കെടുതിയിൽ 78 മരണം. ഉത്തരേന്ത്യയിൽ കനത്ത മഴ.
👉ബംഗ്ലൂരുവിൽ ചിട്ടിഫണ്ട് നടത്തി 100 കോടിയുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ദമ്പതികൾ മുങ്ങി
🌴കേരളീയം 🌴
🙏 സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.
🙏ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ക്ഷേത്ര ദര്‍ശനത്തിനായ് ഇന്ന് ഗുരുവായൂരിലെത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
🙏 കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ റദ്ദ് ചെയ്തത്.
🙏 മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ് എന്നാല്‍ കടുവ കൂട്ടില്‍ ആയത് 53-ാം ദിനമാണ്. കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
🙏 വയനാട്ടിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചര്‍ച്ച നടത്തി സിപിഎം നേതാക്കള്‍. മന്ത്രി ഒ ആര്‍ കേളു , സി കെ ശശീന്ദ്രന്‍ എന്നിവരാണ് എ വി ജയനുമായി ചര്‍ച്ച നടത്തിയത്. തരംതാഴ്ത്തല്‍ നടപടിക്ക് ശേഷം ഉണ്ടായ പൊട്ടിത്തെറിക്കും നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തിനും പിന്നാലെ ആണ് നീക്കം.
🙏 നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏 മണ്ണാര്‍ക്കാട് എം എല്‍ എ എന്‍. ഷംസുദ്ദീന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് നഗരസഭയുടെ നോട്ടീസ്. വടക്കുമണ്ണത്ത് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനാണ് നഗരസഭ പിഴ ചുമത്തി നോട്ടീസ് നല്‍കിയത്. ഇവിടെ സ്ഥാപിച്ച രണ്ട് ബോര്‍ഡുകള്‍ക്കായി 10,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.
🙏 ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും.
🙏അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്റെ ജഡം അടിഞ്ഞു. അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് ജഡം അടിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം മറവുചെയ്യും.മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.
🙏തൃശൂര്‍ നെല്ലങ്കരയിലെ തെരുവിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേര് നല്‍കി നാട്ടുകാര്‍. ഗൂണ്ടകള്‍ പൊലീസ് ജീപ്പ് ആക്രമിച്ച വൈലോപ്പിള്ളി നഗറിലെ സ്ട്രീറ്റിനാണ് നാട്ടുകാര്‍ ‘ഇളങ്കോ’ നഗര്‍ എന്നു പേരിട്ടത്. ഗൂണ്ടകളെ അമര്‍ച്ച ചെയ്തതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍ കമ്മീഷണറുടെ പേര് തെരുവിന് ഇട്ടത്.
🙏 സുന്നത്ത് കര്‍മത്തിനായി അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ചേളന്നൂര്‍ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
🙏 തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയര്‍ ബസില്‍ മടങ്ങി.
ദേശീയം
🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ആക്സിയം സ്‌പേസ്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്ചകളാണ് ആക്സിയം സ്പേസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.
🙏 സൊമാറ്റോ മാനേജ്‌മെന്റിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഡെലിവറി ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാര്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
🙏 അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്‌സ് വേള്‍ഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ തടഞ്ഞുവെന്നാണ് എക്സിന്റെ വിശദീകരണം.
🙏 ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
🙏 ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാന്‍ സുപ്രീം കോടതി അധികൃതര്‍. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതര്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു.
🙏 കൊല്‍ക്കത്തയിലെ ലോ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അക്രമികള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത് കൃത്യമായ പ്ലാനിംഗോടെയെന്ന് റിപ്പോര്‍ട്ട്. ക്രൂരമായ ആക്രമണത്തിന് ശേഷം ജൂണ്‍ 25ന് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ മണിക്കൂറുകളോളമാണ് മൂന്നംഗ സംഘം മദ്യപിച്ചതെന്നാണ് പൊലീസ് വിശദമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. അന്തർദേശീയം
🙏 പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ചൈന. പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമക്ക് അധികാരമില്ലെന്നും 700 വര്‍ഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സു ഫെയ് ഹോങ് വ്യക്തമാക്കി.
🙏 തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 വിമാനത്തിലാണ് ഫയര്‍ അലാറം മുഴങ്ങിയത്.
🙏ടെക്സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 43 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കാണാതായ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 27 പേരെ കാണാതായി. മരിച്ചവരില്‍ 28 മുതിര്‍ന്നവരും 15 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
🙏 ഇസ്രയേലുമായി സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയില്‍. ടെഹ്റാനില്‍ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്.
🙏 ഗാസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള സമാധാന ചര്‍ച്ച ഖത്തറില്‍ നടക്കാനിരിക്കേ ഗാസയില്‍ ഹമാസിന്റെ നാവിക കമാന്‍ഡര്‍ റംസി റമദാന്‍ അബ്ദ് അലി സാലേഹും കൂട്ടാളികളും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
🙏 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് വിട്ട് ചൊവ്വയില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നാണ് മസ്‌കിന്റെ പുതിയ പ്രതികരണം.
🏏 കായികം🏏
🏏 ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സിന്റെ ആധികാരിക ജയം. 608 റണ്‍സ് വിജയലക്ഷ്യവുമായി 72 ന് 3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി.











