കൊച്ചി. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് രാവിലെ തൃശൂർ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് കൊച്ചി കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ 10.55ന് വിദ്യാർഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തും. ഉച്ചയ്ക്ക് 12.35 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും. ഭാര്യ ഡോ.സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി ഇന്നലെ എത്തിയത്. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പമുണ്ട്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്