കൊച്ചി. പ്രസവശേഷം ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഇന്ന് ജാർഖണ്ഡിലേക്ക്. നിധി എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇനി ജാർഖണ്ഡ് സി ഡബ്ലിയു സി യുടെ സംരക്ഷണയിൽ കഴിയും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കൾക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജാർഖണ്ഡ് സി ഡബ്ലിയു സിക്ക് കുഞ്ഞിനെ കൈമാറുന്നത്. സിഡബ്ല്യുസി അധികൃതരും പൊലീസും അടങ്ങിയ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏഴുമണിക്ക് ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ നിധിയുമായി പുറപ്പെടും. 6 മാസം പ്രായമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്ക് കടന്നു കളഞ്ഞത്.