കൂറ്റനാട്.കിണറിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു.കൂറ്റനാട് കോതച്ചിറയിലാണ് ഒന്നര മണിക്കൂറിലേറെ സമയം കിണറ്റിൽ വീണ് കിടന്ന വയോധികയുടെ പുനർജന്മം.. കോതച്ചിറ സ്വദേശിനി 68 കാരിയായ ദാക്ഷായണിയെ കാലത്ത് ഏഴ് മണിക്കാണ് വീട്ടിലെ കിണറിൽ കിടക്കുന്നതായി കണ്ടത്.ഉടനെ പട്ടാമ്പി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.
എട്ട് മണിയോടെ ഫയർ ഫോഴ്‌സ് എത്തി വയോധികയെ പുറത്ത് എത്തിച്ചപ്പോഴാണ് ജീവൻ നിലനിൽക്കുന്നതായി കാണുന്നത്.ഉടനെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വയോധിക അപകടസാഹചര്യം തരണം ചെയ്തിട്ടുണ്ട്.എങ്ങനെയാണ് ഇവർ കിണറിൽ വീണത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
REP. IMAGE