പലസ്തീന് ഐക്യദാര്‍ഢ്യം….രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്ക്കാന്‍ ആഹ്വാനം ചെയ്ത് എം.എ. ബേബി

472
Advertisement

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിജിറ്റല്‍ സമരത്തിന് ഒരുങ്ങാന്‍ സിപിഎം. ഡിജിറ്റല്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്ക്കാന്‍ ആഹ്വാനം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഈ കാലഘട്ടത്തിന്റെ സമരത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ഒരു സമരരീതിയെന്ന് എം.എ. ബേബി പറഞ്ഞു.
പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശം നല്‍കാന്‍ ഇത് സഹായിക്കും. ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് ഈ പരിപാടിയെന്നും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇതിനോട് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും എം.എ. ബേബി വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ ‘ സൈലന്‍സ് ഫോര്‍ ഗാസ’ ക്യംപെയ്ന്‍ നിറയുകയാണ്.

Advertisement