പത്തനംതിട്ട. വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പൊലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. പൊലീസിൽ നിന്ന് തന്നെ ലഭിച്ച വിവരമാണിത്. സിപിഎം വീണയ്ക്ക് സംരക്ഷണം ഒരുക്കും എന്ന് പറഞ്ഞാൽ പത്തനംതിട്ടയിലെ കോൺഗ്രസുകാർ കടുകിനുള്ളിൽ കയറി ഒളിക്കണോ ?
വീണാ ജോർജ്ജിനെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. വീണ ജോർജിനെ കൊലക്കേസിൽ പ്രതിയാക്കണം. ജില്ലാ സെക്രട്ടറിക്കും സിപിഎം നേതാക്കൾക്കും വീണ ജോർജിനെ കളിയാക്കാം, യൂത്ത് കോൺഗ്രസ് സമരം ചെയ്താൽ അറസ്റ്റ് ചെയ്യുന്നു. ഈ രീതി തുടർന്നാൽ വീണ ജോർജിനെ പത്തനംതിട്ടയിൽ കാലുകുത്താൻ അനുവദിക്കാത്ത വിധം സമരം ഏറ്റെടുക്കും. കയ്യാമം വെച്ച് നേതാക്കളെ അറസ്റ്റ് ചെയ്യിക്കുന്നത് വീണാ ജോർജിന്റെ ക്രൂര വിനോദം. വീണ ജോർജിന് സംഘടനാ പ്രവർത്തന പാരമ്പര്യം ഇല്ലെന്നും എംഎൽഎയും മന്ത്രിയുമായത് പ്രത്യേക ക്വാട്ടയിൽ ആണെന്നും മധു പരിഹസിച്ചു.
അതേസമയം ആരോഗ്യമന്ത്രിയ്ക്കതിരായ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ ജെ നൈനാൻ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെ റിമാന്റ് ചെയ്തു
14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇരുവരെയും കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. പ്രതിഷേധത്തിനിടെ
പൊലീസ് ബസിന് കേടുപാടു വരുത്തിയതാണ് ജിതിന് എതിരായ കേസ്. കിടങ്ങന്നൂർ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ
ശിലാഫലകം അടിച്ചു തകർത്ത കേസിലാണ് ഏദൻ ജോർജ് അറസ്റ്റിലായത്