കോഴിക്കോട്. പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39കാരിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഈ മാസം ഒന്നു മുതൽ യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു
ബന്ധുക്കളും ആശുപത്രി അധികൃതരും ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് കോഴിക്കോട് മെഡിക്കൽ ‘ കോളേജിലെ നിപ്പാ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചു.
യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള 99പേരിൽ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർസ് അറിയിക്കുന്നത് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്