പോണേക്കരയിലെ തട്ടിക്കൊണ്ടുപോകല്‍ കഥയ്ക്ക് ശുഭാന്ത്യം

42
Advertisement

കൊച്ചി. പോണേക്കരയിൽ ട്യൂഷൻ ക്ലാസിലേക്ക് പോയ സഹോദരങ്ങളായ കുട്ടികൾക്ക് കാറിലെത്തിയ രണ്ട് പേർ മിഠായി നൽകി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായ പരാതി പരിഭ്രാന്തി പരത്തി.പരാതിയില്‍ അന്വേ,ണം നടത്തിയ പൊലീസ് രണ്ട് ഒമാന്‍ പൗരന്മാരെ പിടികൂടി. കസ്റ്റഡിയിലെടുത്ത രണ്ട് ഒമാൻ സ്വദേശികളെ വിട്ടയച്ചു . എന്നാൽ സ്നേഹം കൊണ്ടാണ് മിഠായി നൽകിയതെന്നും, കുട്ടികൾ തെറ്റിദ്ധരിച്ചതാണെന്നും ഒമാൻ പൌരന്മാർ മൊഴി നൽകി .പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു..


എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ശുഭ പര്യവസാനം ഉണ്ടായിരിക്കുന്നത്. ഒമാന്‍ സ്വദേശികള്‍ മിഠായി നല്‍കിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാണെന്ന് എളമക്കര പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വ്യക്തത വന്നതോടെ കുട്ടികളുടെ കുടുംബം പരാതി പിന്‍വലിച്ചു.
ഉണ്ടായത് ആശയക്കുഴപ്പം എന്നും ഇരു കൂട്ടരെയും ഒന്നിച്ചിരുത്തി കാര്യങ്ങളിൽ വ്യക്തത വരുത്തിയെന്നും പോലീസ് പറഞ്ഞു. ഒമാൻ സ്വദേശി കളുടെ കയ്യിൽ മിട്ടായി നൽകുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നതടക്കം പരിശോധിച്ച ശേഷമായിരുന്നു പോലീസിന്റെ നീക്കം

ഇതോടെ കസ്റ്റഡിയിലായിരുന്ന ഒമാൻ സ്വദേശികളായ കുടുംബത്തെ വിട്ടയച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവർ വാങ്ങാൻ കൂട്ടാക്കാത്തത് മൂലം ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മൂന്ന് ഒമാൻ സ്വദേശികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയായിരുന്നു

Advertisement