കുമളിയിൽ ആദിവാസി വിഭാഗത്തില്‍പെട്ടയാളെ 55 ദിവസമായി കാണാനില്ല

21
Advertisement

ഇടുക്കി. കുമളിയിൽ ആദിവാസി വിഭാഗത്തില്‍പെട്ടയാളെ 55 ദിവസമായി കാണാനില്ലെന്ന് പരാതി. മന്നാക്കുടി സ്വദേശി അയ്യപ്പനെയാണ് കാണാതായത്. പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പൻറെ കുടുംബം രംഗത്തെത്തി.

മെയ് 12നാണ് അയ്യപ്പനെ കാണാതാകുന്നത്. ഭാര്യയുടെ കയ്യിൽ നിന്നും 30 രൂപയും വാങ്ങി ബന്ധുവീട്ടിലേക്ക് പോയതാണ്. അവിടെനിന്ന് സഹോദരിയുടെ മകളുടെ ഭർത്താവിനൊപ്പം പോയി എന്നാണ് കരുതിയത്. എന്നാൽ ഒരു ദിവസം കഴിഞ്ഞും അയ്യപ്പനേ കാണാതായതോടെ ഭാര്യയും മകനും അന്വേഷിച്ചപ്പോൾ തനിക്കൊപ്പം ഇല്ലെന്നായിരുന്നു സഹോദരിയുടെ മകളുടെ ഭർത്താവിൻറെ മറുപടി. തുടർന്ന് കുമളി പോലീസിൽ പരാതി നൽകി. വനംവകുപ്പിന്റെ സഹായത്തോടെ കാടിനുള്ളിൽ പോകാനുള്ള സാധ്യത പരിശോധിച്ചു. പോലീസ് നായയുടെ സഹായത്തോടെയും തിരച്ചിൽ നടത്തി.

അയ്യപ്പനേ കാണാതായതിൻറെ രണ്ടു ദിവസം മുൻപ് സഹോദരിയുടെ മകളുമായി വഴക്കുണ്ടായിരുന്നു. മൊബൈൽ ഫോൺ സിഗ്നലോ, മറ്റു വിവരങ്ങളോ ഇല്ലാത്തതിനാൽ പോലീസ് അന്വേഷണം നിലച്ച മട്ടാണ്. തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളെ സംഘടിപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

Advertisement