കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

27
Advertisement

ആലുവ .സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജനാണ് ഇന്ന് വൈകിട്ട് കളമശ്ശേരി മെഡിക്കൽകോളേജിൽ വച്ച് മരിച്ചത്. സാജനെ കുത്തിയശേഷം രക്ഷപെട്ട വടകര സ്വദേശി അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്ന് രാവിലെ ആണ് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് ആനക്കാരൻ എന്ന് വിളിക്കുന്ന സാജന് കഴുത്തിന് കുത്തേറ്റത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വടകര സ്വദേശി അഷ്റഫാണ് സാജനെ കുത്തിയത്.സംഭവ ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

പോലീസ് എത്തി സാജനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൈകിട്ട് സാജൻ മരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ആലുവ എടയപ്പുറത്ത് നിന്ന് അഷ്റഫിനെ പിടികൂടി. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സാജന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Advertisement