സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രത

235
Advertisement

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ കഴിയുന്ന യുവതിയെ നാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും. മലപ്പുറം മങ്കട സ്വദേശിയായ യുവതി നിപയെ തുടർന്ന് മരിച്ച സാഹചര്യത്തിൽ മങ്കട, കുറുവ, കൂട്ടിലങ്ങാടി മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെയും കരിമ്പുഴ പഞ്ചായത്തിലെയും 6 വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി.നിപ രോഗികൾക്കും രോഗലക്ഷണമുള്ളവർക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മരിച്ച മങ്കട സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

Advertisement