തിരുവനന്തപുരം.സംസ്ഥാനത്ത് ആശങ്കയായി പേവിഷ മരണങ്ങൾ. ഈ വർഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ, രോഗം സ്ഥിരീകരിക്കുന്ന മുഴുവൻ പേരും മരിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു.ഈ മാസം രണ്ട് പേർക്കാണ് പേ വിഷബാധയേറ്റ് ജീവൻ നഷ്ടമായത്
മൂന്നു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ ഏഴുവയസ്സുകാരി നിയ ഫൈസൽ മരിച്ചത് ഇക്കഴിഞ്ഞ മെയ് ആറിനാണ്. വാക്സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച മൂന്നു കുട്ടികളാണ് അടുത്തിടെ സംസ്ഥാനത്തു മരിച്ചത്.
തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന ആരോഗ്യവകുപ്പിന്റെ കണക്കുകൾ. അഞ്ചുമാസത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചു. ജൂലൈ രണ്ടിന് പേവിഷബാധയേറ്റ രണ്ടുപേരും മരിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.ആഴത്തിലുള്ള മുറിവുകളാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു
മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. വാക്സിന്റെ ഗുണനിലവാരവും വാക്സിൻ പ്രോട്ടോകോളും ഉറപ്പുവരുത്താനാണ് നിർദ്ദേശം നൽകിയത്.