നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ,എഫ് 35 യുദ്ധവിമാനം വീണ്ടും പരസ്യത്തില്‍

481
Advertisement

തിരുവനന്തപുരം.യുകെ മലയാളിയുടെ പരസ്യത്തിലും ബ്രിട്ടീഷ് യുദ്ധ വിമാനം F35. മകനേ മടങ്ങി വരൂ എന്ന തലക്കെട്ടോടെയാണ് പരസ്യം. മാഞ്ചസ്റ്ററിലുള്ള കേരള കറി ഹൗസ് എന്ന റസ്റ്റോറന്റ് ആണ് ഇത്തരത്തില്‍ പരസ്യം ചെയ്തത്. മില്‍മയുടെയും കേരളപൊലീസിന്റെയും ടൂറിസം വകുപ്പിന്റെയും പരസ്യങ്ങള്‍ വൈറലായിരുന്നു. കഴിഞ്ഞ ജൂൺ 14നാണ് ബ്രിട്ടന്റെ യുദ്ധവിമാന അടിയന്തര ലാൻഡിങ് നടത്തിയത്…

കളിക്കാനുള്ള സമയം കഴിഞ്ഞി ഇനി തിരിച്ചു പറക്കേണ്ട സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ആകാശത്ത് നിന്ന് മാഞ്ചസ്റ്ററിന്റെ ഹൃദയഭാഗത്തേക്ക് — കേരള കറി ഹൗസ് കേരളത്തെ യുകെയിലേക്ക് കൊണ്ടുവരുന്നു. നാടിന്റെ പാരമ്പര്യത്തിന്റെ രുചി ഇവിടെ പുനസൃഷ്ടിക്കുമ്പോള്‍ എന്തിനാണ് തിരികെ പോകുന്നത് എന്നായിരുന്നു പരസ്യത്തിലെ ചോദ്യം..
ഇത് കൂടാതെ മില്‍മയുടെയും കേരളപൊലീസിന്റെയും ടൂറിസം വകുപ്പിന്റെയും പരസ്യങ്ങള്‍ വൈറലായിരുന്നു..

അതെ സമയം തകരാർ പരിഹരിക്കാനായി ബ്രിട്ടൻ വ്യോമസേനയിലെയും വിമാന നിർമ്മാണ കമ്പനിയിലെയും വിദഗ്ധർ ഉടൻ തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം. ഇവർ എത്തിയ ശേഷമായിരിക്കും നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബെയിലുള്ള യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റുക.. വിദഗ്ധസംഘം എത്തി തകരാർ പരിഹരിക്കാൻ ആയില്ലെങ്കിൽ യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരക്കുവിമാനത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍..ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡഡിംഗ് നടത്തിയത്.

Advertisement