എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

2818
Advertisement

കൊച്ചി.എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമാണമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ത‍ടഞ്ഞത്. തിങ്കളാഴ്ച വാപുര സ്വാമിയുടെ ബാലാലയ പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത്‌ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ക്ഷേത്ര നിര്‍മാണം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച കോടതി, ഹർജി 7 ന് പരിഗണിക്കും.

Advertisement