കൊച്ചി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം.
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുള്ള അപകടമരണവും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഉദാഹരണമാണ് കെട്ടിടം തകര്‍ന്നുള്ള അപകടമെന്നാണ് ആക്ഷപം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസിന്റെ ആരോപണം ഗൗരവതരമെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഇതേ ദുരവസ്ഥയിലാണ് എന്നും ഹർജിക്കാരൻ വ്യക്തമാക്കി.