39 വർഷം മുൻപ് താൻ കൊലപാതകം നടത്തി,കുറ്റസമ്മതത്തിൽ കുഴങ്ങി പൊലീസ്

1096
Advertisement

മലപ്പുറം .39 വർഷം മുൻപ് താൻ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കി തിരുവമ്പാടി പൊലിസ്.
വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്.
കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം.ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

1986 ലാണ് സംഭവം നടന്നത്.തന്നെ ശാരീരികമായി ഉപദ്രവിച്ചതിന് തുടർന്ന് മുഹമ്മദലി ഒരാളെ ചവിട്ടി.ആ ആൾ തോട്ടിൽ വീണു.രണ്ടുദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാൾ മരിച്ചു എന്നാണ്.പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു.39 വർഷത്തിനിപ്പുറം ഈ സംഭവത്തിൽ കുറ്റസമ്മത മൊഴി നൽകിയിരിക്കുകയാണ് മുഹമ്മദലി .മകൻ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ മൊഴി നൽകിയത്.

തൻറെ പതിനേഴാം വയസ്സിൽ കൊല്ലണമെന്ന് ഉദ്ദേശത്തോടെ ആയിരുന്നില്ല ഉപദ്രവിച്ച ആളെ ചവിട്ടിയത്.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പോലീസിന് കൈമാറുകയായിരുന്നു. കുടഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാൾ അന്ന് തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു .പക്ഷേ ഇതുവരെയും ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശ്വാസകോശത്തിൽ വെള്ളം കയറി മരിച്ചു എന്നാണ്. അസ്വാഭാവിക മരണത്തിനായിരുന്നു അന്ന് കേസ് എടുത്തത്

Advertisement