വാർത്താനോട്ടം

474
Advertisement

2025 ജൂലൈ 04 വെള്ളി

BREAKING NEWS

👉കോട്ടയം മെഡിക്കൽ കോളജിൽ രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം തള്ളി മന്ത്രി വി എൻ വാസവൻ

👉68 വർഷം മുമ്പ് ഉണ്ടാക്കിയ കെട്ടിടമാണ്. ഹിറ്റാച്ചി കയറി വരുവാൻ കഴിയാത്ത ഇടമായിരുന്നു.പ്രത്യക റാമ്പ് ഉണ്ടാക്കിയാണ് ഹിറ്റാച്ചി കയറ്റിയത്.

👉പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് ചില രാഷ്ട്രീയ പാർട്ടിക്കാർ സ്വീകരിച്ചതെന്നും മന്ത്രി വാസവൻ

👉തെറ്റിധാരണ ഉണ്ടാക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വി.എൻ വാസവൻ.

👉ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരി രുന്ന കാറിന് അഞ്ജാതൻ തീയിട്ടു.വീടിനും കേടുപാടുകൾ.

👉വയനാട് മന്നാടിയയിൽ വീടിൻ്റെ ചുവരിൽ രക്ത സമാനമായ അടയാളം

👉 കാസർകോട് പോർക്കളം എം സി ബി എസ് ചർച്ച് വികാരി ആൻറണി (44) പള്ളിയോട് ചേർന്നുള്ള പഴയ കെട്ടിടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

👉കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു.

👉കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ്
മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.

🌴 കേരളീയം  🌴

🙏 കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതല്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂലൈ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് വീണ ജോര്‍ജ്.

🙏 കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളേജില്‍ എത്തിയ മുഖ്യമന്ത്രി നിമിഷങ്ങള്‍ക്കകം മടങ്ങുകയായിരുന്നു.

🙏 2012 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യുന്നതെന്നും കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാര്‍.

🙏 കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം.

🙏 മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ കേസ്.

🙏 മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ലെന്നും പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്.

🙏 നവകേരള സദസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഹര്‍ജി.

🙏 സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും. 22 മുതല്‍ അനിശ്ചിതകാല സമരവും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓണേഴ്സ് സംയുക്ത സമിതി തീരുമാനിച്ചു.

🙏 വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.

🙏 പാല്‍വില കൂട്ടാന്‍ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മില്‍മയും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

🙏 സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളില്‍ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാന്‍ കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി.

🙏 ശബരിമലയുടെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാന്‍ കര്‍ശന നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു.

🙏 കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങള്‍ക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ജന പ്രതിനിധികളുമായും, കര്‍മ്മ സമിതി ഭാരവാഹികളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം.

🙏 സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിട്ടുണ്ട്.

🙏കൊല്ലം ജില്ലയിലെ മുണ്ടക്കല്‍ പാപനാശം മുതല്‍ കൊല്ലം ബീച്ച് വരെയുള്ള ഏകദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

🙏 രാജ്ഭവനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചെന്ന വാര്‍ത്ത വന്നത് രാജ്ഭവനിലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണെന്നും ഇത് ശരിയോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏 പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കോടതി ശിക്ഷിച്ചു. നാട്ടുകല്‍ തള്ളച്ചിറ പള്ളിത്താഴത്ത് പുതിയ മാളിയേക്കല്‍ വീട്ടില്‍ ഷിഹാബുദ്ദീനെയാണ് നാല് വര്‍ഷം കഠിന തടവും ഒപ്പം 25000 രൂപ പിഴയടക്കാനുമാണ് .

🙏 വിരമിച്ച നേവി ഓഫീസറില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ 27കാരന്‍ കോഴിക്കോട് പിടിയില്‍. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷബീബ് (27) കോഴിക്കോട് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്.

  🇳🇪  ദേശീയം   🇳🇪

🙏 യുദ്ധത്തിന്റെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ ഘാന പ്രസിഡന്റ് ജോണ്‍ മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

🙏 കൊക്കെയ്ന്‍ കേസില്‍ തമിഴ് നടന്‍ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല. ഇരുവരുടേയും ജാമ്യാപേക്ഷ ചെന്നൈ കോടതി തള്ളി. ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെയാണ് നടന്‍ കൃഷ്ണയെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.

🙏 ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയില്‍ ഇന്ന് തുടങ്ങും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് യോഗം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് പ്രധാന അജണ്ട.

🙏 മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ ഒരു ബേക്കറി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകന്‍. തന്റെ മാതൃഭാഷയ്ക്ക് വേണ്ടി വേണ്ടി ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്നായിരുന്നു ഇയാളുടെ പ്രതികരണം.

🙏 ഉത്തരേന്ത്യയില്‍ ദുരിത പെയ്ത്ത് തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ ഇതുവരെ മരിച്ചത് 51 പേരാണ്. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. മണ്ഡിയില്‍ മാത്രം മരിച്ചത് 12 പേരാണ്. ഇരുന്നൂറിലധികം വീടുകള്‍ തകര്‍ന്നു.

🙏 കര്‍ണാടകയിലെ ബെളഗാവിയിലെ കോണ്‍ഗ്രസ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ പൊതുവേദിയില്‍ വെച്ച് അടിക്കാനോങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ അഡീഷണല്‍ എസ്പി നാരായണ ബരാമണി രാജിവെ വെച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് പ്രകോപിതനായത്.

🙏 13 വര്‍ഷത്തെ സര്‍വീസിന് ശേഷം ഐപിഎസ് ഓഫീസര്‍ സിദ്ധാര്‍ത്ഥ് കൗശല്‍ രാജിവച്ചു. ആന്ധ്ര പ്രദേശില്‍ ക്രമസമാധാന ചുമതലയില്‍ ഇരിക്കെയാണ് സ്വയം വിരമിച്ചത്. വ്യക്തിപരമായ തീരുമാനം എന്നാണ് രാജിയെ കുറിച്ചുള്ള സിദ്ധാര്‍ത്ഥ് കൗശലിന്റെ വിശദീകരണം.

🙏 നഗരത്തിലെ പമ്പുകളില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി ദില്ലി സര്‍ക്കാര്‍. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയര്‍ന്നതാണ് ഈ നിര്‍ണായക തീരുമാനത്തിന് കാരണം.

   🇦🇺 അന്തർദേശീയം 🇦🇽

🙏 ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിനിടെ ഇന്ത്യന്‍ സൈന്യം പ്രയോഗിച്ച ബ്രഹ്‌മോസ് മിസൈലില്‍ ആണവായുധം ഉണ്ടോയെന്ന് തീരുമാനിക്കാന്‍ 30 മുതല്‍ 45 സെക്കന്‍ഡ് വരെ സമയം മാത്രമാണ് ലഭിച്ചതെന്ന് പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വെളിപ്പെടുത്തല്‍.

🙏 പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് അമേരിക്കയില്‍. പ്രതിരോധ മേഖലയില്‍ അമേരിക്കയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു വാഷിങ്ടണിലെത്തിയത്.

🙏 ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോര്‍ട്ടുകള്‍. സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നപ്പോഴാണ് സക്കര്‍ബര്‍ഗിനോട് ഓഫീസില്‍ നിന്നും പുറത്ത് പോകാന്‍ ട്രംപ് നിര്‍ദ്ദേശിച്ചതെന്നാണ് വാര്‍ത്തകള്‍.

🙏 യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 214 നെതിരെ 218ന് വോട്ടിന് ബില്‍ പാസായി. ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും. അതേസമയം, ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചു.

  🏏  കായികം 🏏

🏏 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 269 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഗില്ലും 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് ഒന്നാമിന്നിംഗ്സില്‍ 587 റണ്‍സെടുക്കാന്‍ സഹായിച്ചു. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്.

Advertisement