തിരുവനന്തപുരം.തകരാറിലായ യുദ്ധവിമാനം F35 നന്നാക്കാന്‍ വിദഗ്ധസംഘം ബ്രിട്ടനിൽ നിന്ന് നാളെ എത്തും. തകരാർ പരിഹരിക്കാനായില്ലെങ്കിൽ വിമാനം കാർഗോ വിമാനത്തിൽ യുകെയിലേക്ക് തിരികെ കൊണ്ടുപോയേക്കും. സി-17 ഗ്ലോബ്മാസ്റ്ററിൽ ഘടിപ്പിക്കുന്നതിനായി വിമാനം ഭാഗികമായി പൊളിച്ചുമാറ്റിയേക്കും. സൈനിക ഗതാഗത വിമാനമാണ് സി17 ഗ്ലോബ് മാസ്റ്റർ. വിഷയം ബ്രിട്ടീഷ് പാർലമെന്റിലും ചർച്ചയായി. 19 ദിവസങ്ങളായി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ജൂൺ 14നാണ് അത്യാധുനിക യുദ്ധവിമാനം 35 തകരാറിലായി അടിയന്തര ലാൻഡിംഗ് നടത്തിയത്