ക്ലാസ് പരീക്ഷാ ദിവസം വയറുവേദന, എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ല മന്ത്രിക്കെതിരെ പാര്‍ട്ടിക്കാര്‍

2423
Advertisement

പത്തനംതിട്ട. മന്ത്രി വീണ ജോർജിനെതിരെ സ്വന്തം പാര്‍ട്ടിക്കാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. ” മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ല “.”കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത് “. പത്തനംതിട്ട ഇലന്തൂർ ലോക്കല് കമ്മിറ്റി അംഗം ജോൺസൺ പി.ജെ. ആണ് പോസ്റ്റിട്ടത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ആണ്.

വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മറ്റൊരു തരത്തില്‍ ” കുട്ടിയായിരിക്കെ താൻ
ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു “, ” അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു “. പത്തനംതിട്ട സി ഡബ്ല്യു സി മുൻ ചെയർമാൻ അഡ്വ: എൻ രാജീവിന്റെതാണ് ഫേസ്ബുക്ക് കുറിപ്പ്. “ഇവിടെ ചോദ്യങ്ങളിൽ നിന്നും” എന്ന് കുറിപ്പ്. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ് പരിഹസിക്കുന്നത്.

വീണാ ജോര്‍ജ്ജിന്‍റെ മന്ത്രി പദവി സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നത് സ്വന്തം ജില്ലയില്‍ തന്നെയായിരുന്നു.പാര്‍ട്ടി പാരമ്പര്യമില്ലാത്ത വീണയ്ക്ക് നിര്‍ണായകമായവകുപ്പ് നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

Advertisement