കൊച്ചി.എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കത്തിന് താൽക്കാലിക പരിഹാരം . കുർബാന തർക്കത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നിലവിൽ വന്നു . ഇതുപ്രകാരം അതിരൂപതയിലെ എല്ലാ പള്ളികളിലും ജനാഭിമുഖ കുർബാനയ്ക്ക് പുറമേ ഏകീകൃത കുർബാനയും അർപ്പിച്ചു. അതിരൂപത ആസ്ഥാനത്ത് പുതിയ ഭരണസമിതി ഇന്ന് ചുമതല ഏറ്റെടുത്തു .
നാളുകളായി നിലനിൽക്കുന്ന കുർബാന തർക്കത്തിനാണ് ഇന്ന് താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത് . പ്രശ്നപരിഹാരത്തിനായി ചേർന്ന വൈദിക സമിതി യോഗത്തിലാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ നിലവിൽ വരുന്നത് .തർക്കം നിലനിൽക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിൽ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാന അർപ്പിക്കണം.മേജർ ആർച്ച് ബിഷപ്പും, വികാരിയും എത്തുന്ന ദിവസങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണം . അച്ചടക്കനടപടി നേരിട്ട വൈദികരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും എന്നിവയായിരുന്നു വ്യവസ്ഥകൾ . ഇത് പ്രകാരം ദുക്റാന തിരുനാളും സീറോ മലബാർ സഭ ദിനവുമായി ഇന്ന് പള്ളികളിൽ ജനാഭിമുഖ കുർബാനയ്ക്ക് പുറമെ ഒരു ഏകീകൃത കുർബാന അർപ്പിച്ചു.എന്നാൽ വ്യവസ്ഥകൾ പൂർണമായും അംഗീകരിക്കാൻ കഴിയില്ല എന്ന് കാണിച്ചു വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് സീറോ മലബാർ സഭ ദിനം വഞ്ചന ദിനമായി ആചരിച്ച് പ്രതിഷേധം നടത്തി.