പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ഗൂഢാലോചന,സംരക്ഷണ ശൃംഖലയും പ്രതിജ്ഞയുമായി ഇടത് സര്‍വീസ് സംഘടനകള്‍ രംഗത്ത്

63
Advertisement

തിരുവനന്തപുരം .പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ഇടത് സർവീസ് സംഘടനകൾ പൊതുജനാരോഗ്യ മേഖല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. NGO യൂണിയൻ, KGOA, KGNA ഉൾപ്പെടെയുള്ള ഇടത് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ആണ് സംരക്ഷണ ശൃംഖല സംഘടിപ്പിച്ചത്.
NGO യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി
എം വി ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.നടക്കുന്ന പ്രതിഷേധങ്ങൾ ആരോഗ്യമേഖലയെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ചൂണ്ടിക്കാട്ടി, ആരോഗ്യമേഖലയെ സംരക്ഷിക്കുമെന്ന് ജീവനക്കാർ പ്രതിജ്ഞ എടുത്തു.

Advertisement