കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ദുരന്തസ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

319
Advertisement

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ദുരന്തസ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും വിഎന്‍ വാസവനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. ഗാന്ധിനഗറില്‍ മുഖ്യമന്ത്രിക്കുനേരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വീണാ ജോര്‍ജിനേയും വിഎന്‍ വാസവനേയും കരിങ്കൊടി കാണിച്ചു. തൊടുപുഴയില്‍ ധനമന്ത്രിക്കു നേരെയും കരിങ്കൊടി പ്രതിഷേധമുയര്‍ന്നു.
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ മരണം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരെ പഴിച്ച് സ്വന്തം വീഴ്ച മറയ്ക്കാനുള്ള മന്ത്രിമാരുടെ ശ്രമത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയില്ലെന്ന് ആദ്യം പ്രതികരിച്ചത് പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാക്കുകേട്ടെന്ന് ആരോഗ്യമന്ത്രിയുടെ ന്യായീകരണം.

Advertisement