കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിൽ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായത് സർക്കാരിൻ്റെ അനാസ്ഥ മൂലമെന്നും മന്ത്രി കള്ളം പറഞ്ഞെന്നും തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ .ഇവിടെ കെട്ടിടം പൊളിക്കുക, കെട്ടുക, പൊളിക്കുക കെട്ടൂകഇത് മാത്രം നടക്കുന്നു. ഒരു പാരസെറ്റാ മോൾപോലുമില്ല. കാലിൽ ഇടാനുള സ്റ്റീൽ കമ്പി പോലും പുറത്ത് നിന്ന് വാങ്ങണം ഇതാണ് ഇവിടെത്തെ അവസ്ഥയെന്നും തിരുവഞ്ചുർ പറഞ്ഞു. മന്ത്രിമാരായ വീണാ ജോർജും, വി എൻ വാസനും അപകടത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചതായിയും തിരുവഞ്ചൂർ ആരോപിച്ചു. ഫ്രാൻസിസ് ജോർജ് എം പി, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തലയോലപറമ്പ് സ്വദേശിയായ ബിന്ദു ( 52 ) ആണ് മരിച്ചത്.
കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. രണ്ടര മണിക്കറോളം മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.
പതിനാലാം വാര്‍ഡിന്റെ ബാത്ത് റൂമിൻ്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ 11 മണിയോടെ തകര്‍ന്ന് വീണത്. അപകടത്തിൽ അലീന എന്ന 11 കാരിക്കും, അമൽ കാഷ്വാലിറ്റിയിലെ ജീവനക്കാരനുമാണ് പരിക്കേറ്റത്. വയനാട് സ്വദേശിയായ അലീന മുത്തശ്ശി ത്രേസ്യാമ്മയുടെ ഓപ്പറേഷന് വേണ്ടി എത്തിയതായിരുന്നു. മൂന്ന് ശുചി മുറികളാണ് ഇടിഞ്ഞ് വീണത്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി ജെ സി ബി മടങ്ങിപ്പോയി.
Home News Breaking News ബിന്ദു എത്തിയത് മകളുടെ ചികിത്സയ്ക്ക്; മന്ത്രി കള്ളം പറഞ്ഞെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,...