കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു അപകടത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന്ഒരു സ്ത്രിയെ പുറത്തെടുത്തു. കൂട്ടിരിപ്പുകാരിയായ തലയോലപറമ്പ് സ്വദേശിയായ സ്ത്രീയെ ആണ് കാണാതായത് എന്ന സംശയത്തിൽ തിരച്ചിൽ നടന്നിരുന്നു. ഇവരെ അത്യാഹിത വിഭാഗത്തിലേക്കു് മാറ്റി.
പതിനാലാം വാര്‍ഡിന്റെ ബാത്ത് റൂമിൻ്റെ ഒരു ഭാഗമാണ് ഇന്ന് രാവിലെ 11 മണിയോടെ തകര്‍ന്ന് വീണത്. അപകടത്തിൽ അലീന എന്ന 11 കാരിക്കും അമൽ എന്ന ജീവനക്കാരനുമാണ് പരിക്കേറ്റത്.വയനാട് സ്വദേശിയായ അലീന മുത്തശ്ശി ത്രേസ്യാമ്മയുടെ ഓപ്പറേഷന് വേണ്ടി എത്തിയതായിരുന്നു.
വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട് ഇടിഞ്ഞ് വീണ ഭാഗങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.അപകടം നടന്ന ഉടൻ തന്നെ
മന്ത്രി വീണാ ജോർജും, മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. പൊളിച്ച് മാറ്റാൻ ഇട്ടിരുന്ന കെട്ടിടമാണ് ഇതെന്ന് മന്ത്രിമാർ പറഞ്ഞു.