2025 ജൂലൈ 03 വ്യാഴം
BREAKING NEWS
കോഴിക്കോട് വളയത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്, റിട്ട. അധ്യാപക നിൽനിന്ന് 7 ലക്ഷം തട്ടിയെടുത്തു
ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസ്: മകളെ കൊലപ്പെടുത്താൻ പിടിച്ച് വെച്ചു കൊടുത്ത കേസിൽ അമ്മ
ജെസിമോൾ അറസ്റ്റിൽ.

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മാവനും കസ്റ്റഡിയിൽ. പിതാവ് നേരത്തെ പിടിയിലായിരുന്നു.
പാലക്കാട് മേനോൻപറയിലെ മദ്യ നിർമ്മാണശാലയ്ക്ക് പിന്തുണയുമായി എലപ്പുളളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.
കോഴിക്കോട് വടകരയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി പോലീസിനെ ആക്രമിച്ചു.എസ് ഐ യുടെ തലയ്ക് പരിക്ക്.

സസ്പെൻറ് ചെയ്യപ്പെട്ട രജിസ്ട്രാർ ഇന്ന് സർവ്വകലാശാലയിൽ എത്തും.കനത്ത സുരക്ഷയിൽ സർവ്വകലാശാല.
കേരളീയം
കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമര്‍ശനം ശരിവെച്ചുള്ളതാണ് വിദഗ്ധസമിതി റിപ്പോര്‍ട്ടെന്ന് സൂചന.
ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാര്‍ സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അമേരിക്കയ്ക്ക് അനുകൂലമായ നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചാല്‍ കാര്‍ഷികമേഖലയുടെ സര്‍വനാശമായിരിക്കും സംഭവിക്കുക.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വിചാരണ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സി ബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.
തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റര്‍ ഡിആര്‍ഡിഒ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചതായും സെന്റര്‍ പൂട്ടുമെന്ന പ്രചാരണം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖര്‍ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പില്‍ വിമര്‍ശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 30 വീടുകളാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്‌കരണത്തില്‍ ഗൗരവമായി പരിഗണിക്കും.
ഡെൽഹിയിൽ അമ്മയും മകനും കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഇന്നലെ രാത്രി 9.45നാണ് സംഭവം. വീട്ടിലെ സഹായി ഒളിവിൽ
ഹേമചന്ദ്രൻ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്‌സ് അസോസിയേഷന്‍.

ഊബര്‍, ഓല, റാപ്പിഡോ, ഇന്‍ഡ്രൈവ് തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ ഇത് 1.5 ഇരട്ടിയായിരുന്നു.
ആലപ്പുഴ ജില്ലയിലെ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛന്‍ ജിസ്മോന്‍ എന്ന ഫ്രാന്‍സിസ് പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായ ക്യാപ്റ്റന്‍-മേജര്‍ തര്‍ക്കം കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും ചര്‍ച്ചയായി. നേതാക്കള്‍ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കണമെന്ന് യോഗത്തില്‍ പരാമര്‍ശമുയര്‍ന്നു.
സഹോദരന്റെ വിവാഹത്തിന് ബിരിയാണി വെക്കാനെന്ന് പറഞ്ഞ് വാടകക്കെടുത്ത ബിരിയാണി ചെമ്പും ഉരുളിയും ആക്രിക്കടയില്‍ വിറ്റ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നൂലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് പരാതി. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
തെലുങ്കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയായ യുവ സന്യാസിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ദേശീയം 
ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യം തടയാനെന്ന പേരില്‍ ഫോണ്‍ ചോര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കേസില്‍ പ്രതിയായ ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ ഉത്തരവ്.

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ ശരീരത്തില്‍ ലൗ ബൈറ്റിന്റെ പാടുകള്‍ കണ്ടെന്നുമാണ് അഭിഭാഷകനായ രാജു ഗാംഗുലിയുടെ ആരോപണം.
കരസേനയുടെ ശക്തി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം ലഭിക്കും. അമേരിക്കയുമായുള്ള 60 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് ആറ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

അന്തർദേശീയം
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വമ്പന്‍ നികുതി ചുമത്താനുള്ള നീക്കവുമായി യുഎസ്. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യുഎസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നാണ് സൂചന.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ആവാമി ലീഗിന്റെ നേതാവുമായ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍.കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.

റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വന്‍ തിരിച്ചടിയായി യുഎസ് നടപടി. യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു. റഷ്യന്‍ വ്യോമാക്രമങ്ങളെ ചെറുക്കന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യന്‍ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈന്‍ സൈന്യം.
60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയില്‍ ആക്രമണം. ഇസ്രയേല്‍ ആക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം, ഇസ്രയേലി ആക്രമണങ്ങളില്‍ 116 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതിനു ശേഷവും തിങ്കളാഴ്ച ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതില്‍ മുന്നറിയിപ്പുമായി യു.എസ്. യെമനിലേക്ക് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍ വരേണ്ടി വരുമെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി മുന്നറിയിപ്പ് നല്‍കി.
യുദ്ധാനന്തര ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നമുക്കൊരു തിരിച്ചുപോക്കില്ലെന്നും അത് അവസാനിച്ചുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.

കായികം
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങി മനോള മാര്‍ക്വേസ്. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയാന്‍ മനോള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് വിജയം. മഴമൂലം 40 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മൂന്നാം ഏകദിനത്തില്‍ 269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വൈഭവ് 31 പന്തില്‍ 86 റണ്‍സടിച്ചാണ് തിളങ്ങിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും 87 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും പിന്‍ബലത്തില്‍ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ് .