കോഴിക്കോട്. വളയത്ത് വീണ്ടും ഓൺ ലൈൻ തട്ടിപ്പ്. ഇരട്ടിയിലധികം പണം ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് റിട്ട: അധ്യാപകൻ്റെ ഏഴ് ലക്ഷത്തോളം രൂപ തട്ടിച്ചതായി പരാതി. സഞ്ജന എ എസ് എന്നയാൾക്കെതിരെ വളയം പോലീസ് കേസെടുത്തു. ചെക്യാട് സ്വദേശി കെ . ശശിധരനാണ് പരാതിക്കാരൻ. 2025 ജനുവരി 24 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ 714036 രൂപ സഞ്ജന എ.എസ് എന്നയാൾ തട്ടിയെടുത്തതായാണ് പരാതി. ഹൗസിംഗ് സൈറ്റ് പ്രൊജക്ട് എന്ന സൈറ്റിൽ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച് മുതലും ലാഭവും തരാതെ വഞ്ചിച്ചെന്ന് പരാതി
Home News Breaking News വളയത്ത് വീണ്ടും ഓൺ ലൈൻ തട്ടിപ്പ്,റിട്ട: അധ്യാപകൻ്റെ ഏഴ് ലക്ഷത്തോളം രൂപ തട്ടി