അമ്മയിലെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും

57
Advertisement

അഭിനേതാക്കളുടെ സംഘടന അമ്മയിലെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ പ്രസിഡണ്ടായ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27ന് രാജി വെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയു ണ്ടായ ആരോപണങ്ങളെ തുടർന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത്. കഴിഞ്ഞയാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽബോഡിയോഗം മോഹൻലാലിന്റെ നേതൃത്വത്തിൽ കമ്മിറ്റി വീണ്ടും തുടരണമെന്ന് അഭിപ്രായം ഉയർത്തിയിയെങ്കിലും ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്ത രാജി വെച്ച കമ്മിറ്റി തുടരാൻ അർഹത ഇല്ലെന്നും തനിക്ക് ഭാരവാഹി ആകാൻ താല്പര്യമില്ലെന്നും മോഹൻലാൽ യോഗത്തിൽ അറിയിച്ചു. പിന്നാലെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടന്നത്.

Advertisement