തിരുവനന്തപുരം. മുണ്ടക്കൈ ചൂരൽമല ഫണ്ട് തിരുമറി ആരോപണങ്ങൾ നിഷേധിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാൻ നിരന്തരം ശ്രമിക്കുകയാണ്. സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിൻ്റെ അക്കൗണ്ടിലുണ്ടെന്നും ഒരു രൂപ പോലും പിൻവലിച്ചിട്ടില്ലെന്നും രാഹുൽ..
സമൂഹമധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനങ്ങൾക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ മറുപടി.. കാറ്ററിംഗ് നടത്തിയും മീൻ വിറ്റും സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിൻ്റെ അക്കൗണ്ടിലുണ്ട്. അതിൽ ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. ബാങ്ക രേഖകൾ ഉയർത്തിക്കാണിച്ചായിരുന്നു രാഹുലിന്റെ പ്രതിരോധം. പിരിച്ച പണം വകമാറ്റിയെന്ന് തെളിയിച്ചാൽ താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്നും രാഹുൽ മാങ്കുട്ടത്തിൽ
ദുരിതബാധിതർക്ക് വീട് വെച്ച് നൽകാൻ സ്ഥലം അനുവദിക്കണമെന്ന് കാണിച്ചു മുഖ്യമന്ത്രിക്ക് രണ്ടുതവണ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തന്നെ സ്ഥിരം സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമമെന്നും രാഹുൽ മാങ്കൂട്ടത്തിൽ
കെപിസിസി നിർദേശിക്കുന്ന ഭൂമിയിൽ യൂത്ത് കോൺഗ്രസിന്റെ 30 വീടുകൾ വെച്ച് നൽകുമെന്നും രാഹുൽ വ്യക്തമാക്കി. ദുരിതാശ്വാസനിധിയിലേക്ക് 780 കോടി ലഭിച്ചിട്ടും സർക്കാർ ഒരു വീടുപോലും വെച്ച് നൽകിയില്ലെന്നും രാഹുൽ വിമർശിച്ചു.