കൊച്ചി.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിലെ മുൻജീവനക്കാരൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തട്ടിപ്പില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഹർജിയെ എതിർത്ത് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 10 കേസുകളില്‍ കുറ്റപത്രം നല്‍കി. മറ്റ് കേസുകളില്‍ ഉടന്‍ നല്‍കും. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് കുറ്റപത്രം വൈകാന്‍ കാരണമെന്നും സര്‍ക്കാർ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.