പാലക്കാട്. ഈ മാസം ഏഴിന് നിർമ്മാണോദ്ഘാനം നടക്കാനിരിക്കുന്ന മലബാർ ഡിസ്റ്റിലറീസിലെ
ജവാൻ മദ്യ ബോട്ടിലിംഗ് ബ്ലണ്ടിംഗ് യൂണിറ്റിനെ ചൊല്ലി രാഷ്ട്രീയവിവാദം. ബ്രൂവറിക്കെതിരെ നിലപാട് എടുക്കുന്ന എലപ്പുള്ളി പഞ്ചായത്ത് പ്രസിഡണ്ട് രേവതിബാബു ജല ചൂഷണം നടത്തുന്ന ജവാൻ ഡിസ്റ്റ്‌ലറിക്ക് അനുകൂലമായി നിലപാടെടുത്തതിലാണ് കോൺഗ്രസിൽ ഭിന്നത.
പഞ്ചായത്ത് അംഗവും പാർലമെൻററി പാർട്ടി നേതാവുമായ കെ അപ്പുക്കുട്ടന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നു. വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിച്ചു’
അതേസമയം നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന ബ്ലഡിങ് ബോട്ടിലിംഗ് പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന് സ്ഥലം എംഎൽഎ പ്രഭാകരൻ പറഞ്ഞു
2024 ലാണ് എലപ്പുള്ളി പഞ്ചായത്തിലുള്ള മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറിയില്‍
ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ ആയി ബ്ലെൻഡിങ് ബോട്ടിലിംഗ് യൂണിറ്റിന് ഭരണാനുമതിയായത് –
44 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 14 കോടി രൂപ ഇതിനകം തന്നെ ബീവറേജസ് കോർപ്പറേഷൻ ചെലവിടും എന്ന് അറിയിച്ചിട്ടുണ്ട്