പോക്സോ കേസിനെ തുടര്‍ന്ന്, പത്തനംതിട്ടയിലെ അനാഥാലയത്തില്‍ നിന്നും കുട്ടികളെ മാറ്റി

271
Advertisement

പത്തനംതിട്ട. പോക്സോ കേസിനെ തുടര്‍ന്ന്, പത്തനംതിട്ടയിലെ അനാഥാലയത്തില്‍ നിന്നും കുട്ടികളെ മാറ്റി. ജില്ലയില്‍തന്നെയുളള 4 സ്ഥാപനങ്ങളിലേയ്ക്കാണ് 24 കുട്ടികളെ മാറ്റിപ്പാര്‍‌പ്പിച്ചത്. കേന്ദ്രത്തിലുളള വയോജനങ്ങളുടെ കാര്യത്തില്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനമെടുക്കും.അനാഥാലയ നടത്തിപ്പില്‍ സമാനതകളില്ലാത്തത്ര ഗുരുതരമായ വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടകളെ സ്ഥാപനം മാറ്റിയത്. അടുത്ത സുഹൃത്തുക്കളായിട്ടുളളവരെ ഒരുമിച്ച് കഴിയുന്നതിനു അനുവദിക്കുന്നതരത്തിലാണ് ക്രമീകരണം. കോന്നി, പന്തളം, ഇലന്തൂര്‍, ഒാതറ എന്നിവിടങ്ങളിലേയ്ക്കാണ് കുട്ടികളെ മാറ്റിയത്.
ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലടക്കം cwc ഇടപെടും. സമിതിയുടെ തീരുമാന പ്രകാരം ജില്ലാ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഒാഫീസറെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി. . ഇവിടെ അന്തേവാസിയായിരുന്ന യുവതി കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെയാണ് പരാതിയും പരിശോധനയും കേസും വന്നത്.

Advertisement