തൃശ്ശൂർ. കുന്നംകുളം സ്വദേശിയായ സന്യാസിയെ തെലുങ്കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേ റുന്നു. ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമിയാണ് നാട്ടിലേക്കുള്ള യാത്രയിൽ മരിച്ചത്. മരണത്തിനു മുൻപ് സുഹൃത്തിനോട് സംസാരിച്ച ഫോൺ സംഭാഷണം പുറത്തുവന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം.
തെലുങ്കാന കുമ്മത്താണ് സംഭവം. റെയിൽവേ ട്രാക്കിൽ കിടക്കുകയായിരുന്നു മൃതദേഹം. ഉത്തരേന്ത്യയിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു ശ്രീബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമി. ജൂൺ 28നാണ് കുടുംബം മരണ വിവരമറിയുന്നത്. ട്രെയിനിൽ വച്ച് തലേന്ന് ശ്രീബിൻ നാട്ടിലുള്ള സുഹൃത്തിനെ വിളിച്ച ഫോൺ സംഭാഷണം സംശയത്തിന്റെ ആക്കം കൂട്ടി.
റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹത്തിലും അസ്വാഭാവികമായ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം.
നിലവിൽ റെയിൽവേ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്കും കളക്ടർക്കും എസ്പിക്കും പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ് ശ്രീബിന്റെ കുടുംബം.
































