തിരുവനന്തപുരം.ഡോക്ടർ ഹാരിസ് ഹസനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി ഇത് തിരുത്തൽ അല്ല തകർക്കൽ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ‘ഒരു പോരായ്മയുടെ പേരിൽ മുച്ചൂടും തകർക്കാനുള്ള ശ്രമം നടക്കുന്നു’. ഹാരിസ് ഹസൻ പറഞ്ഞത് തെറ്റിദ്ധാരണ പരത്തി. എങ്കിലും ആരോഗ്യവകുപ്പ് വിഷയത്തിൽ ഗൗരവമായി ഇടപെട്ടു. ഡോക്ടർ ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്നം
ഇതിന്റെ പേരിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നു എന്നുള്ള പ്രചരണം പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്നു. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ അപഹസിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു. പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും പോരായ്മയുടെ പേരിൽ മു ചൂടും തകർക്കാനുള്ള ശ്രമവും ഒരുപോലെ കാണാനാകില്ലെന്നും മുഖപ്രസംഗം