.കൊച്ചി. മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും ദുരിതം. തോപ്പുംപടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ചു വള്ളങ്ങളുടെ വലകൾ കീറി. ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ വൈപ്പിനിൽ നിന്നും പോയ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെ വലയും കീറിയിരുന്നു. എം എസ് സി എൽ സ 3 യിൽ നിന്നും വീണ കണ്ടെയ്നറുകളിൽ ഉടക്കിയാണ് വലകൾ കീറുന്നത്.
കണ്ടയ്നറിൽ വല കുടുങ്ങുന്ന സംഭവം കേന്ദ്രത്തിന് കത്ത് നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകേണ്ടത് കേന്ദ്രമാണ്.ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. കടലിൽ പോവാനാവാത്ത സാഹചര്യം ഉണ്ടെങ്കിൽ സംസ്ഥാനം ധനസഹായം നൽകും. കടലിൽ കിടക്കുന്ന കണ്ടയ്നറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.