നടി മീനു മുനീർ അറസ്റ്റിൽ

23
Advertisement

കൊച്ചി. നടൻ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി കേസിൽ നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു , കൊച്ചി സിറ്റി സൈബർ പോലീസിന്റെ നടപടിയിലാണ് അറസ്റ്റ് ചെയ്തത് . അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു . ഹേമ കമ്മറ്റി റിപോർട്ട് ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുമ്പോഴാണ് നടി പരാതിയുമായി രംഗത്ത് വന്നത് .

നടന്മാരായ ജയസൂര്യ , മുകേഷ് അടക്കം ഏഴു പേർക്കെതിരെ പരാതിയുമായി മീനു രംഗത്ത് വന്നിരുന്നു. നടൻ ബാലചന്ദ്രമേനോനെതിരായ ആരോപണങ്ങൾക്ക് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടി പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു . ഇതിനു പിന്നാലെ കോടതി കേസിന്റെ നടപടികൾ അവസാനിപ്പിക്കുകയും പരാതിക്കാരി നടിക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു

Advertisement